കുന്നംകുളം-മലബാര്‍ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ 2017-18ലെ വാര്‍ഷിക പ്രതിനിധി സമ്മേളനം 2018 ജൂണ്‍ 29 ന് എടക്കര ഇമ്മാനുവേല്‍ മാര്ത്തോമ്മാപ്പള്ളിയില് നടത്തപ്പെട്ടു. 2017-18 ലെ വാര്‍ഷിക റിപ്പോര്‍ട്ട്, വരവ് ചെലവ് കണക്ക്, 2018-19 ലെ ബഡ്ജറ്റ് എന്നിവ അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തു. 2018-19 ലെ പ്രവര്‍ത്തനോദ്ഘാടനം 2018 ജൂലൈ 13 ന് കോഴിക്കോട് സെന്റ് പോള്‍സ് മാര്ത്തോമ്മാപ്പള്ളിയില് നടത്തി. ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെയും സുവിശേഷ സേവികാസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 2018 ഒക്ടോബര്‍ 27-ാം തീയതി കരിമ്പ സെന്റ് തോമസ് മാര്ത്തോമ്മാപ്പള്ളിയില് കുടുംബ സമ്മേളനം നടത്തി. അഭി. ഡോ.തോമസ് മാര്‍ തീത്തോസ് തിരുമേനി അദ്ധ്യക്ഷത വഹിക്കുകയും റവ. കെ.തോമസ് മുഖ്യസന്ദേശം നല്‍കുകയും ചെയ്തു. ഉണര്‍വ്വ് യോഗങ്ങള്‍ ചന്തക്കുന്ന് സെന്റ് പോള്‍സ്, ചുങ്കത്തറ ശാലേം, മാമ്പറ്റ സെന്റ് തോമസ്, പഴഞ്ഞി ഇമ്മാനുവേല്‍, തച്ചമ്പാറ താബോര്‍, താണിപ്പാടം ശാലേം എന്നീ പള്ളികളില്‍ നടത്തപ്പെട്ടു.
ലഹരി വിമോചന ബോധവത്ക്കരണത്തിന്റെ ഭാഗമായി ചുങ്കത്തറ, നിലമ്പൂര്‍ സെന്ററുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു മേഖലാ സമ്മേളനം 2018 നവംബര്‍ 13 ന് ചുങ്കത്തറ ശാലേം മാര്ത്തോമ്മാപ്പള്ളിയില് നടത്തപ്പെട്ടു. അഭി. ഡോ.തോമസ് മാര്‍ തീത്തോസ് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍; മാര്‍ത്തോമ്മാ സഭാ ലഹരി വിമോചന സമിതി കണ്‍വീനര്‍ ശ്രീ. അലക്സ് പി. ജോര്‍ജ് മുഖ്യസന്ദേശം നല്കി. ചുങ്കത്തറ സെന്റര്‍ ലഹരി വിമോചന സമിതിയുടെ നേതൃത്വത്തില്‍ തെരുവ് നാടകവും അവതരിപ്പിച്ചു. പാലക്കാട് സെന്ററിലെ ഇടവകകളെ പങ്കെടുപ്പിച്ചുകൊണ്ട് 2018 നവംബര്‍ 16 ന് കരിമ്പ സെന്റ്.തോമസ് മാര്ത്തോമ്മാപ്പള്ളിയില് ആത്മായ നേതൃത്വപരിശീലനം ക്രമീകരിച്ചു. 2018 നവംബര്‍ 2 വെള്ളിയാഴ്ച നിലമ്പൂര്‍ സെന്റ്.തോമസ് മാര്ത്തോമ്മാപ്പള്ളിയില്, മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം ഗോസ്പല്‍ ടീമിന്റെ നേതൃത്വത്തില്‍ മുഴുരാത്രി പ്രാര്‍ത്ഥന ക്രമീകരിച്ചു. 2019 മാര്‍ച്ച് 31 ന് ചുങ്കത്തറ ശാലേം മാര്ത്തോമ്മാപ്പള്ളിയില് സാധു കൊച്ചുകുഞ്ഞ് ഉപദേശി സ്മാരക സംഗീത സായാഹ്നം നടത്തി.
ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നും 9 ഗായകസംഘങ്ങള്‍ സാധുകൊച്ചുകുഞ്ഞ് ഉപദേശി രചിച്ച ഗാനങ്ങള്‍ ആലപിച്ചു. 2018 സെപ്റ്റംബര്‍ 14-ന് ചുങ്കത്തറ ശാലേം മാര്ത്തോമ്മാപ്പള്ളിയില് വച്ചും സെപ്റ്റംബര്‍ 22ന് കുഴല്‍മന്ദം എബനേസര്‍ മാര്ത്തോമ്മാപ്പള്ളിയില് വച്ചും രണ്ട് വര്‍ക്കേഴ്സ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ഭദ്രാസന സന്നദ്ധ സുവിശേഷക സംഘമായി കുഴല്‍മന്ദത്ത് പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന് സാമ്പത്തിക സഹായം നല്കുന്നു. 2019 മാര്‍ച്ച് 2 ന് ഭദ്രാസന കമ്മിറ്റിയംഗങ്ങള്‍ മിഷന് ടു മിഷന് ഫീല്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി കുഴല്‍മന്ദം പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സന്ദര്‍ശിച്ചു. 66-ാം ഭദ്രാസന കണ്‍വന്‍ഷനില്‍ 2019 ഫെബ്രുവരി 1 ന് ഉച്ചകഴിഞ്ഞുള്ള യോഗം സന്നദ്ധസുവിശേഷക സംഘ യോഗമായി ക്രമീകരിച്ചു. ലഹരി വിമോചന പ്രവര്‍ത്തനങ്ങള്‍, വാര്‍ദ്ധക്യത്തിലും രോഗത്തിലുമായിരിക്കുന്നവരെ സന്ദര്‍ശിക്കുക, ആദിയായ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.
Name | Position |
---|---|
REV. SAJI P SIMON | VICE PRESIDENT |
P K IPE | LAY VICE PRESIDENT |
C S VARGHESE | SECRETARY |
T B KURYAN | TREASURER |