കുന്നംകുളം-മലബാര്‍ ഭദ്രാസന യുവജനസഖ്യത്തിന്റെ 2018-19 ലെ പ്രതിനിധി സമ്മേളനം 2018 ജൂലൈ .... ന് 3 മണിക്ക് ചുങ്കത്തറ ശാലേം മാര്‍ത്തോമ്മാ പള്ളിയില്‍ വച്ച് അദ്ധ്യക്ഷന്‍ അഭി. ഡോ.തോമസ് മാര്‍ തീത്തോസ് എപ്പിസ്ക്കോപ്പായുടെ അദ്ധ്യക്ഷതയില്‍ കൂടുകയും 2017-18ലെ വാര്‍ഷിക റിപ്പോര്‍ട്ട്, കണക്ക് 2018-19ലെ ബഡ്ജറ്റ് എന്നിവ അംഗീകരിക്കുകയും ചെയ്തു. യുവജനസഖ്യം ഭദ്രാസന ട്രഷററായിരുന്ന ശ്രീ. നിഖില്‍ തോമസിന്റെ വേര്‍പാടില്‍ യുവജനസഖ്യത്തിന്റെ അനുശോചനം രേഖപ്പെടുത്തി. 2019 ഫെബ്രുവരി 2 ശനിയാഴ്ച 66-ാമത് ഭദ്രാസന കണ്‍വന്‍ഷനോടനുബന്ധിച്ച് യുവജന സമ്മേളനം നടത്തി. ഫെബ്രുവരി 1 വെള്ളിയാഴ്ച വൈകുന്നേരം എടക്കര ഇമ്മാനുവേല്‍ മാര്ത്തോമ്മാപ്പള്ളിയില് നിന്നും കണ്വന്ഷന് നഗറിലേക്ക് ലഹരിമുക്ത ഭദ്രാസന ബൈക്ക് റാലി സംഘടിപ്പിച്ചു. ഫെബ്രുവരി 2 ശനിയാഴ്ച രാവിലെ 9 മണിക്ക് ചുങ്കത്തറ മാര്‍ത്തോമ്മാ കോളേജ് ഗ്രൗണ്ടില്‍ നിന്നും കണ്വന്ഷന് നഗറിലേക്ക് ക്രമീകരിച്ച ലഹരിമുക്ത ഭദ്രാസന വിളംബര റാലിയില്‍ യുവജനങ്ങള്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ഭദ്രാസന കണ്‍വന്‍ഷനോടനുബന്ധിച്ച് ലഹരിയ്ക്കെതിരെയുള്ള തെരുവുനാടകം വൈദികരും യുവജനങ്ങളും ചേര്‍ന്ന് സംഘടിപ്പിച്ചു. കേന്ദ്ര യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ മാരാമണ്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് ക്രമീകരിച്ച ക്ലീന്‍ മാരാമണ്‍ ശുചീകരണ യജ്ഞത്തില്‍ ഭദ്രാസന യുവജനസഖ്യാംഗങ്ങള്‍ സജീവമായി പങ്കുചേര്‍ന്നു.
2018 ആഗസ്റ്റ് മാസത്തില്‍ പ്രളയ ദുരന്തം കേരളത്തെ പിടിച്ചുലച്ചപ്പോള്‍ മലബാര്‍ പ്രദേശത്തെ വീടുകള്‍ ശുചീകരിച്ച് വാസയോഗ്യമാക്കുന്നതില്‍ യുവജനസഖ്യം നേതൃത്വം നല്കി. 2018-19 ലെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് സഖ്യം ശാഖാ ശാക്തീകരണം ലക്ഷ്യമിട്ട് "ഹാര്‍മണി ബീറ്റ്സ്" എന്ന സംഗീത ബാന്റ് ആരംഭിച്ചു. അന്നേദിവസം തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തില്‍ ഒരു രക്തദാന ക്യാമ്പും നടത്തപ്പെട്ടു യുവജനസഖ്യത്തിന്റെ കലാമേള 2018 നവംബര്‍ 6-ാം തീയതി നടത്തപ്പെട്ടു. കലാമേളയില്‍ പങ്കെടുത്ത ചുങ്കത്തറ സെന്റര്‍ ഒന്നാംസ്ഥാനവും, കുന്നംകുളം സെന്റര്‍ രണ്ടാം സ്ഥാനവും, നിലമ്പൂര്‍ സെന്റര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജിജോ സജി ഈപ്പന് കലാപ്രതിഭയായും അനീറ്റ എസ്സ്. ചീരന്‍ കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടു. യുവജനസഖ്യത്തിന്റെ ഹാര്‍മണി ബീറ്റ്സിന്റെ നേതൃത്വത്തില്‍ 2018 ജനുവരി 7 ന് ചൂരിയോട് ബഥേല്‍ മാര്ത്തോമ്മാപ്പള്ളിയില് വച്ച് സംഗീത സായാഹ്നവും വചന പ്രഘോഷണവും നടത്തി. കേന്ദ്ര യുവജനസഖ്യം പഠന പുസ്തക പരീക്ഷാ ഒരുക്ക ക്ലാസ് 2019 ജനുവരി 20 ന് കുന്നംകുളം ആര്‍ത്താറ്റ് മാര്ത്തോമ്മാപ്പള്ളിയില് വച്ച് നടത്തപ്പെട്ടു.
Name | Position |
---|---|
RT. REV. DR. THOMAS MAR THEETHOS EPISCOPA | PRESIDENT |
REV. WILSON VARUGHESE | VICE. PRESIDENT |
SHARON C S | SECRETARY |
NEEMA M M | LADY. SECRETARY |
RIJIN C CHERIYAN | TREASURER |
GIGY ANIL | CENTRE SECRETARY |